ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശത്തോടൊപ്പം മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളുമായി റേഡിയോ മാംഗോ ഫാന്‍ ഫ്രന്‍സി. കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെയും ഇന്നുമായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പുതിയപാലത്തും ലുലു മാളിലുമടക്കം നിരവധി പേര്‍ മത്സരങ്ങളില്‍ പങ്കാളികളായി. അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഹൈലറ്റ് മാളില്‍ ഫാന്‍ ഫ്രന്‍സിയുടെ ആവേശ യാത്ര അവസാനിക്കും.