അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾ, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, പാരലൽ കോളജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

അതേസമയം, അതിതീവ്ര മഴമുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ നാളെ വിനോദസഞ്ചാരത്തിന് കര്‍ശന നിയന്ത്രണം. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം, ട്രക്കിങ് എന്നിവയ്ക്ക് പൂർണ്ണ വിലക്കേര്‍പ്പെടുത്തി. ദുരന്തസാധ്യത മേഖലകളില്‍നിന്ന് ആളുകളെ അടിയന്തരമായി മാറ്റാന്‍ നിര്‍ദേശം നല്‍‌കിയിട്ടുണ്ട്. ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിര്‍മാണമേഖലയിലുള്ളവരെയും മാറ്റിപാര്‍പ്പിക്കും.

ALSO READ: അതിതീവ്ര മഴ വരുന്നു; വിവിധ ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം ...

ഒരിടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. തൃശൂർ മുതൽ കാസർകോട് വരെയാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴ കിട്ടും . ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ യെലോ അലർട്ടാണ്.

ENGLISH SUMMARY:

Following the issuance of red alerts for extremely heavy rainfall, district authorities have declared a holiday for educational institutions in Kozhikode, Wayanad, and Malappuram on Sunday. The holiday order extends to religious study classes and private tuition centers, while scheduled public examinations will remain unchanged. In Wayanad, strict restrictions have been imposed on tourism, and directions have been given to relocate residents from disaster-prone areas and construction zones. The Meteorological Department has alerted the entire state with varying red, orange, and yellow warnings as intense rain resumes across Kerala.