കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തില്‍ മാനസിക പീഡനമെന്ന പരാതിയില്‍ പി.ജി വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. DME നിയോഗിച്ച പ്രത്യേകസമിതിയാണ് ഡോക്ടര്‍മാരായ അനിത കുമാരി, സ്മിത എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. മൊഴിയെടുക്കല്‍ ഇന്നും തുടരും.

മാനസികാരോഗ വിഭാഗത്തിലെ പിജി വിദ്യാര്‍ഥികളായ 12 പേരാണ് ഡോക്ടര്‍ അനിതകുമാരിക്കും സ്മിതയ്ക്കുമെതിരെ പരാതി നല്‍കിയത്. പ്രിന്‍സിപ്പലിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിഎംഇ മൂന്നംഗ സമിതിയെ നിയോഗിച്ചത്. രണ്ടുപേര്‍ ആഴ്ചകളോളം അവധിയില്‍ പ്രവേശിച്ചത് അധ്യാപകരുടെ മാനസികപീഡനവും ഭീഷണിയും കാരണമാണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. പൊതുവേദിയിലും രോഗികള്‍ക്ക് മുമ്പിലും അധ്യാപകര്‍  അപമാനിക്കുന്നത് പതിവാണ്. പ്രഫഷണല്‍ യോഗ്യതയെ പോലും ചോദ്യം ചെയ്യും. പരാതിപ്പെട്ടാല്‍ പ്രബന്ധം ഒപ്പിട്ട് നല്‍കില്ലെന്നും മാര്‍ക്ക് കുറയ്ക്കുമെന്നും അധ്യാപകര്‍ ഭീഷണിപ്പെടുത്തും. രോഗികള്‍ മുമ്പില്‍ ക്രിമിനല്‍ എന്ന് വിളിച്ച് അപമാനിക്കുമെന്നും വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും ഒരു പ്രഫസറും അടങ്ങുന്നതാണ് അന്വേഷണസമിതി. ഡിപ്പാര്‍ട്ട്മെന്‍റിലെ മറ്റു അധ്യാപകരുടെയും നഴ്സുമാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

ENGLISH SUMMARY:

Kozhikode Medical College psychiatry department is under investigation following a mental harassment complaint filed by PG students against doctors Anitha Kumari and Smitha. The DME-appointed special committee is collecting testimonies from students and will continue to record statements from other staff today