ഓമല്ലൂരിലെ വൃദ്ധസദനത്തിനെതിരെ വീണ്ടും കൂടുതല്‍ പരാതി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെയും ക്രൂരമായി മർദിച്ചു.
പീഡനം നടന്നത് എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലാണ്. എരുമേലി സ്വദേശി സംരക്ഷിക്കാനേല്‍പ്പിച്ച മകനെയാണ് മര്‍ദിച്ചത്. FIRST ON MANORAMA NEWS.
കുട്ടിയെ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായും പ്രതിരോധിച്ചപ്പോള്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതായും പരാതിയില്‍ പറയുന്നു. ഇടുക്കി അണക്കര സ്വദേശിയും നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് 17കാരന്റെ പരാതി വരുന്നത്. പഴകിയ ആഹാരങ്ങളാണ് ഈ കുട്ടിക്ക് നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ കുടുംബം പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.