പണിപൂര്‍ത്തിയാകും മുന്‍പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കോഴിക്കോട് മാനാഞ്ചിറ– മലാപ്പറമ്പ് നാലുവരിപ്പാത കുത്തിപ്പൊളിച്ചു. വൈദ്യുതി കേബിളിന്‍റെ അറ്റകുറ്റപണികള്‍ക്കായാണ് ദിവസങ്ങള്‍ക്ക് മുമ്പ് ടാറിട്ട റോഡ് പൊളിക്കാന്‍ തുടങ്ങിയത്. 

ഈ മാസം ഒന്‍പതിനായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് നാലുവരി പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ഘോഷയാത്ര നടത്തിയത്. മൂന്നാഴ്ച പിന്നിടുമ്പോള്‍ ഇതാണ് അവസ്ഥ. കുത്തിപ്പൊളിച്ച് വീണ്ടും ടാറിങ് നടത്തുന്നു.  ഉദ്ഘാടന റാലിക്കായി സമ്മര്‍ദ്ദം മുറുകിയതോടെ കരാറുകാര്‍ വൈദ്യുതി കേബിളുകള്‍  മാറ്റുന്നതിനു മുന്‍പേ ടാറിങിലേക്ക് കടക്കുകയായിരുന്നു. വൈദ്യുതി മുടക്കം സ്ഥിരമായതോടെയാണ് പുത്തന്‍ റോഡ് കുത്തിപ്പൊളിക്കേണ്ടി വന്നത്. 

അ‍ഞ്ചുകിലോമീറ്റര്‍ ദൂരമുള്ള റോഡിലെ ഓടകളൊന്നും മൂടിയിട്ടില്ല. പണി പൂര്‍ത്തിയാകാത്തതുകാരണം വെളിച്ചമോ, സിഗ്നല്‍ ലൈറ്റോ, സുരക്ഷ ലൈനുകളോ ഇല്ല. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള സാധ്യത കൂടി കണക്കാക്കി ഒരു ലെയര്‍ ടാറിങ് മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് കരാറുകാരന്റെ വിശദീകരണം.

ENGLISH SUMMARY:

Mananchira-Malaparamba road repair in Kozhikode highlights a road inauguration before completion, leading to its immediate digging for electrical cable work. This situation, occurring shortly after its official opening, raises concerns about construction quality and planning.