തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, നിര്‍മാണം പൂര്‍ത്തിയാകും മുമ്പെ തുറന്നുകൊടുത്ത കോഴിക്കോട്ടെ മാനാഞ്ചിറ–മലാപ്പറമ്പ് റോഡിന്‍റെ പണി പൂര്‍ണമായും നിലച്ചു. തുറന്നുകിടക്കുന്ന ഓടയും കൂര്‍ത്ത് നില്‍ക്കുന്ന കമ്പികളും ഏതും സമയവും അപകടമുണ്ടാക്കും. തൊഴിലാളികളും സ്ഥലം വിട്ടതോടെ ശേഷിച്ച പണികള്‍ എന്നുതീരുമെന്ന് ഒരു വ്യക്തതയുമില്ല.
തുറന്ന ഓടകള്‍, കൂര്‍ത്ത് നില്‍ക്കുന്ന കമ്പികള്‍, മധ്യത്തിലെ ഡിവൈഡര്‍ നിര്‍മാണവും പാതിവഴിയില്‍, ഇരുവശത്തേയും റോഡുകള്‍ തമ്മിലുള്ള ഉയരവ്യത്യാസവും അപകടം വരുത്തുന്നു. പണി പൂര്‍ത്തിയാകാത്തതുകാരണം വെളിച്ചമോ, സിഗ്നല്‍ ലൈറ്റോ, സുരക്ഷ ലൈനുകളോ ഇല്ല. ഇലക്ഷന് മുമ്പ് തുറന്നുകൊടുത്ത അതേ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും
കാല്‍നടയാത്രക്കാരുടെ സുരക്ഷയും പ്രധാനമാണ്. എന്നാല്‍ ഇവിടെ അടയ്ക്കാത്ത ഓടയ്ക്ക് മുകളില്‍ പ്ലാസിറ്റ് ഡ്രമ്മുകള്‍ നിരത്തിയും താത്കാലിക റിബര്‍കെട്ടിയുമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ബസ് സ്റ്റോപ്പ് ഏവിടൊക്കെയെന്ന് തീരുമാനിക്കാത്തതുകാരണം ബസ് കയറാന്‍ യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡിന്‍റെ അവസ്ഥയാണിത്. ഇനി ആര്, എന്ന് ഈ ഓടകളെല്ലാം അടച്ച് പണി പൂര്‍ത്തീകരിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.