road

തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് വികസനത്തിന് പ്രഖ്യാപിച്ച പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകരുതെന്ന് മുൻ എം എൽ എ മാത്യു ടി തോമസ്. വീതി കൂട്ടാതെ റോഡ് ടാർ ചെയ്യാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും, പദ്ധതി വൈകാൻ കാരണം ഉന്നത ഇടപെടൽ ആണെന്നും അദേഹം പറഞ്ഞു. 

റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു പത്തു വർഷം ആയിട്ടും ആരംഭിക്കാൻ കഴിയാത്തതിന് കാരണം ഉന്നത ഇടപെടൽ ആണെന്ന് മുൻ മന്ത്രി കൂടി ആയിരുന്ന മാത്യു ടി തോമസ് തന്നെ പറയുന്നു. സ്ഥലം വിട്ട് കൊടുക്കാൻ പ്രയാസമുള്ളവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. അത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഇടപെടൽ നടത്തിയിരുന്നുവെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. 

2016 ലാണ് തിരുവല്ല മുല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് വീതി കൂട്ടാൻ പദ്ധതി പ്രഖ്യാപിക്കുന്നത്. ഭൂ ഉടമകളുടെ എതിർപ്പ് കാരണം രണ്ട് തവണ സാമൂഹിക ആഘാത പഠനം നടത്തേണ്ടി വന്നു. നടപടികൾ വൈകുന്നതിനാൽ വീതി കൂട്ടാതെ ടാർ ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും മാത്യു ടി തോമസ് പറഞ്ഞു. റോഡ് വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികളുമായി റോഡ് ഇൻഫ്രസ്ട്രക്ച്ചർ കമ്പനി മുന്നോട്ട് പോകുകയാണ്.

ENGLISH SUMMARY:

Thiruvalla Mallappally Chelakombu road development is facing delays due to high-level interventions and land acquisition issues. Former MLA Mathew T Thomas welcomed the decision to tar the road without widening, citing official influence from landowners as a primary cause for the decade-long delay.