മഴ തുടങ്ങിയതോടെ പത്തനംതിട്ട ഏനാത്ത്-പത്തനാപുരം റോഡ് ചെളിക്കുളം. കിഫ്ബി ഫണ്ടിൽ നാലു വർഷം മുൻപ് നിർമാണം തുടങ്ങിയ റോഡാണ് പലഭാഗത്തും കുഴികൾ നിറഞ്ഞു കിടക്കുന്നത്. പണി മുടങ്ങിയിട്ട് ഒരു വര്‍ഷമായി.
നടന്നു പോകുന്നവര്‍,ഇരുചക്രവാഹനയാത്രക്കാര്‍,ഓട്ടോറിക്ഷ യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് റോഡ് കാരണം വലിയ ദുരിതം.വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് 17ലക്ഷം രൂപ ചെലവിട്ട് കുഴിയടച്ചു.അതിനു പിന്നാലെയാണ് കിഫ്ബിയിൽ നിന്ന് 66കോടി രൂപ ചെലവഴിച്ച് നാലുവര്‍ഷം മുന്‍പ് 14കിലോമീറ്റർ വരുന്ന ഭാഗം ജർമൻ സാങ്കേതിക വിദ്യയിൽ നവീകരണം തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കുന്ന തര്‍ക്കത്തില്‍ആദ്യം നിർമാണംമുടങ്ങി. പ്രശ്നങ്ങൾ പരിഹരിച്ചാണ് വീണ്ടും ജോലി തുടങ്ങിയത്.പഞ്ചാബ്ആസ്ഥാനമായ കമ്പനിക്കായിരുന്നു നിർമാണ ചുമതല. ടാറിങ്ങ് ജോലികൾ ഏറെക്കുറെ പൂർത്തിയാക്കിയെങ്കിലും കലുങ്കു നിർമാണം പൂർത്തിയായില്ല.ഈ ഭാഗങ്ങളിൽ റോഡിന്റെ ടാറിങ്ങും നടത്തിയില്ല.ടാറിങ്ങ് നടത്താത്ത ഇടങ്ങളിൽ കുഴിയാണ്.മഴക്കാലമായതോടെ കുഴി തിരിച്ചറിയാനാകത്തനിലയിലായി.
മെതുകുമ്മേൽ,കളമല,വരിക്കവേലിൽ കവല,തുടങ്ങി വിവിധയിടങ്ങളിൽ കലുങ്കു നിർമാണവും ടാറിങ്ങും പൂർത്തിയായില്ല.ഏനാത്തിനും പട്ടാഴി കടുവാത്തോടിനുമിടയിൽ പല ഭാഗത്തും റോഡ് തകർന്നു കിടക്കുകയാണ്.ഇവിടെ റോഡിൽ വെളളം കെട്ടി നിൽക്കുന്നതാണ് പ്രധാന ദുരിതം.ടാറിങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ അപാകതയുള്ളതായും പരാതിയുണ്ട്.