കോഴിക്കോട്ട്, തെരുവുനായ്ക്കളുടെ ആക്രമണം അടിക്കടി ഉണ്ടാകുന്നതിനിടെ  നായ്ക്കളുടെ കണക്കെടുക്കാന്‍ കോര്‍പറേഷന്റ സര്‍വേ. തെരുവുനായ വന്ധ്യംകരണം  എത്രത്തോളം വിജയിച്ചുവെന്ന് കണ്ടെത്താന്‍ കൂടിയാണിത്. 2018 ലെ സര്‍വേയില്‍ നഗരത്തില്‍ മാത്രം  13,182 തെരുവുനായ്ക്കളെ കണ്ടെത്തിയിരുന്നു. 

കഴിഞ്ഞമാസം മാത്രം തെരുവുനായ്ക്കളുടെ കടിയേറ്റ് ബീച്ചാശുപത്രിയിലെത്തിയത് 300 ഓളം പേരാണ്. എങ്കിലും,  നായ്ക്കളെ വന്ധ്യംകരിക്കാന്‍ പൂളക്കടവില്‍ എബിസി സെന്‍റര്‍ ആരംഭിച്ചതിനുശേഷം കടിയേല്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് കോര്‍പറേഷന്റ വിലയിരുത്തല്‍.2019 മുതല്‍  ഇതുവരെ 15441 തെരുവുനായ്ക്കളെ വന്ധ്യം കരിച്ചതായും  പറയുന്നു.

തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഇത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ്  നായ്ക്കളുടെ കണക്കെടുക്കുന്നത്. കോര്‍പ്പറേഷന്‍റെയും മൃഗസംരക്ഷണവകുപ്പിന്‍റെ നേതൃത്വത്തില്‍ എന്‍എസ് എസ് വൊളണ്ടിയര്‍മാരാണ് സര്‍വേ നടത്തുന്നത്. മൂന്നുദിവസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കി അന്തിമകണക്ക് കോര്‍പ്പറേഷന് കൈമാറും.  

ENGLISH SUMMARY:

Kozhikode stray dog census is being conducted by the Corporation to assess the effectiveness of sterilization programs and the current population of street dogs. This initiative follows an increase in stray dog attacks and aims to implement Supreme Court directives for shelters.