TAGS

തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി രാജ്യത്തെ പ്രമുഖ എന്‍.ജി.ഒയായ മുംബൈയിലെ പ്രതം എജുക്കേഷന്‍ ഫൗണ്ടേഷനും മലബാര്‍ ഗ്രൂപ്പും ഒന്നിക്കുന്നു. കോഴിക്കോട് മലബാര്‍ ഗ്രൂപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ചുള്ള ധാരാണാപത്രം മലബാര്‍ ഗോള്‍ഡും എന്‍.ജി.ഒകളായ പ്രതം ഫൗണ്ടേഷനും തണലും ഒപ്പിട്ടു. നിലവില്‍ മലബാര്‍ ഗ്രൂപ്പും തണലും സംയുക്തമായി നടത്തുന്ന 1500ല്‍ അധികം വരുന്ന മൈക്രോ ലേണിങ് സെന്ററുകളിലെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രതം ഏറ്റെടുക്കും. ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, പ്രതം എജുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം മാനേജര്‍ പ്രീതി പാണ്ഡേ, തണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ വി.ഇദ്്രീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ENGLISH SUMMARY:

Street children rehabilitation efforts are being boosted by a significant partnership between Pratham Education Foundation, a leading Mumbai-based NGO, and the Malabar Group. This collaboration will see Pratham taking over educational activities at over 1500 micro-learning centers currently run by Malabar Group and Thanal.