റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച പള്ളികളില്‍  വന്‍ തിരക്ക്. നേരത്തെ തന്നെ പളളികളിലെത്തിയവര്‍ പ്രാര്‍ഥനകളുമായി കഴിച്ചുകൂട്ടുകയാണ്. യുദ്ധകെടുതികളില്‍പെടുന്നവരെ കൂടി പ്രാര്‍ഥനകളില്‍ ഉള്‍പെടുത്താന്‍ ഇമാമുമാര്‍ പ്രസംഗങ്ങളില്‍ ആഹ്വാനം െചയ്തു. പള്ളി മിനാരത്തില്‍ ബാങ്കൊലി ഉയര്‍ന്നു. അപരന്റെ വിശപ്പിന്റെ വിലയറിഞ്ഞു പാകപെട്ട ശരീരവും സൃഷ്ടാവിനോടുള്ള ഭയഭക്തിയില്‍ നിറഞ്ഞ മനസുമായി ആയിരങ്ങള്‍ ഫക്കീറിന്റെ ഹജ്ജിനായി പള്ളികളിലേക്കൊഴുകി.

കുതുബ പ്രസംഗങ്ങളില്‍ ഇമാമുമാര്‍ റമസാനു വിട ചൊല്ലി.ഖുര്‍ആന്‍ പാരായണവും ആരാധനകളുമായി കഴിച്ചുകൂട്ടിയ വിശ്വാസിയുടെ കണ്ഠങ്ങളില്‍ നിന്നു തേങ്ങലുകളുയര്‍ന്നു.യുദ്ധത്തിനറുതിയാവാനും ദുരിതരോടു പരിതപിക്കാനും ആഹ്വാനമുണ്ടായി.  പുഞ്ചിരിപോലും ദാനമണെന്നു പഠിച്ച വിശ്വാസികൂട്ടങ്ങള്‍ നോമ്പെടുത്തും നോമ്പ് തുറപ്പിച്ചും നിര്‍ബന്ധിത ദാനമായ സക്കാത്തു നല്‍കിയുമാണ് റമസാനെ യാത്രയാക്കുന്നത്.

ENGLISH SUMMARY:

Malayala Manorama Online News reports a significant crowd at mosques on the final Friday of Ramadan. Devotees arrived early to offer prayers and listened to sermons urging inclusion of those affected by conflict, while bidding farewell to the holy month.