പതിനഞ്ചുവര്‍ഷത്തെ ആഘോഷനിറവില്‍ അത്തം പത്ത് രുചി 2026 ന് കോഴിക്കോട്ട് തുടക്കമായി. രുചിക്കൂട്ടിനൊപ്പം പാട്ടും ചിരിയും ആട്ടവുമൊക്കെ ചേര്‍ന്നതോടെ തുടക്കം അവിസ്മരണീയമായി. ഫുഡ് ട്രക്കും കള്‍ച്ചറല്‍ കാരവനുമായി റോഡിലിറങ്ങുന്ന മേള അടുത്ത ഞായറാഴ്ച കൊച്ചിയില്‍ സമാപിക്കും.
ആദ്യം നാടന്‍ രുചിക്കൂട്ടുകളുടെ വൈവിധ്യം.പിന്നാലെ കലയുടെ രസക്കൂട്ടുകള്‍. ക്യാപ്കോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാക്കി മുഖ്യാതിഥികളായ സരയുമോഹനും സുജിതയും. മഴവില്‍ മനോരമയുടെ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി ആര്‍ട്ടിസ്റ്റുകള്‍ കൂടി കളത്തിലിറങ്ങിയതോടെ കാണികള്‍ക്കും ബംപറടിച്ചു.
തുടര്‍ന്ന് അഞ്ജു ജാസേഫിന്‍റെയും സംഘത്തിന്‍റെയും സംഗീത മഴ. ജനപ്രിയ അവതാരകരായ മാത്തുക്കുട്ടിയും ട്വിങ്കിള്‍ ശീതളും സദസിന്‍റെ ഹൃദയം കീഴടക്കി.