kozhikode

TOPICS COVERED

കോഴിക്കോട് പൂളക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. പാലത്തിന് അപ്രോച്ച് റോഡുകളും നിര്‍മിച്ചിട്ടില്ല. പണി എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന്  പ്രതിഷേധ മാര്‍ച്ച് നടത്തും. 

കുരുവട്ടൂര്‍ പഞ്ചായത്തിനെയും  കോഴിക്കോട് കോര്‍പറേഷനെയും ബന്ധിപ്പിക്കാനായി പൂനൂര്‍ പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലമാണിത്. 2021ലാണ് മന്ത്രി റോഷി അഗസ്റ്റിന്‍ തറക്കല്ലിടല്‍ നടത്തിയത്. 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. ഏറെ വൈകി ഒരു വിധം പാലം പണി കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിര്‍മിക്കാനായിട്ടില്ല.

സമീപത്തുതന്നെ 70 വര്‍ഷത്തോളം പഴക്കമുള്ള സമാന്തര നടപ്പാലം ഉണ്ട്. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് അപകടഭീഷണിയുണ്ടാക്കുന്നു. മഴക്കാലമായാല്‍ വെള്ളപൊക്കഭീഷണി നേരിടുന്ന പ്രദേശമാണിത്. പാലം നിര്‍മാണത്തിന്‍റെ ഭാഗമായി പുഴയുടെ വശങ്ങളില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ കെട്ടുന്ന പണിയും അനിശ്ചിതത്വത്തിലാണ്. 

ENGLISH SUMMARY:

The Poolakkadavu regulator-cum-bridge construction in Kozhikode is stalled halfway, with approach roads also unbuilt. A public committee will protest today to demand the swift resumption of work on this crucial bridge connecting Kuravattoor panchayat and Kozhikode Corporation.