ഒറ്റപ്പെടലിന്‍റെ വേദന അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും ആശ്വാസമാവുകയാണ് കോഴിക്കോട്ടെ പാട്ടുകൂട്ടം. പാട്ടിന്‍റെ ആസ്വാദകര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പാട്ടുകളുമായി വീടുകളിലെത്തുന്നത്. വീടുകള്‍ കയറിയുള്ള ഗാനാര്‍ച്ചന തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടു.
ഈ പാട്ടുകളാണ് മനസുകളെ ആഘോഷഭരിതമാക്കുന്നത്. അഥവാ ജീവിതഊര്‍ജ്ജം. പല കാലങ്ങളില്‍ ഒന്നിച്ചവര്‍ ഇന്നും പാട്ടുവഴിയില്‍ ഒരുമിച്ച് നടക്കുന്നു. സന്തോഷവും വ്യഥയും ഇവര്‍ക്ക് സംഗീതസാന്ദ്രമാണ്. കോവിഡ് കാലത്താണ് പാട്ടിന്‍റെ ആസ്വാദകര്‍ ഫേസ്ബുക്കിലൂടെ ഒന്നിച്ചത്. പിന്നീട് പാടിയും കയ്യടിച്ചും ഒത്തുകൂടി. ആഴ്ചയിലൊരിക്കല്‍ വീടുകളിലെത്തി പാട്ടുകള്‍ പാടി പുതിയൊരു ലോകം തീര്‍ക്കും. 150 ഓളം പേരാണ് കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്. ജീവിതപ്രശ്നങ്ങള്‍ക്ക് സംഗീതമൊരുപ്രതിവിധിയാണെന്ന് കൂട്ടായ്മ പറഞ്ഞുവെക്കുന്നു