കോഴിക്കോട് നടുവണ്ണൂരില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിതത്ത്തില്‍ ദുരൂഹത. കേന്ദ്രത്തിനെതിരെ സമീപവാസികള്‍ സമരം ശക്തമാക്കിയ സമയത്തുണ്ടായ തീപിടിത്തം അട്ടിമറിയാണന്നാണ് ആരോപണം.
മന്ദംകാവ് കേര ഫെഡ് കോംപ്ലക്സിനടുത്തുള്ള പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ചു സംസ്കരിക്കുന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസമാണ് തീ പിടിച്ചത്. 12 ടണ്ണിലെ പ്ലാസ്റ്റിക് നിന്നു കത്തി. യൂണിറ്റിനെതിരെ ഏറെകാലമായി പ്രദേശവാസികള്‍ സമരത്തിലാണ്. കോടതി ഉത്തരവിന്റെ ബലത്തിലാണ് നിലവില്‍ പ്രവര്‍ത്തനം. ചുറ്റും ഇരുമ്പ് ഷീറ്റുകള്‍കൊണ്ടുമറച്ച സ്ഥാപനത്തില്‍ തീ പിടിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. അതേ സമയം പ്ലാസ്റ്റിക് കത്തിയമര്‍ന്നതിനെ തുടര്‍ന്ന് 17 കുടുംബങ്ങളെ ഒഴിപ്പിച്ചു. ചുമയടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്നാണിത്.
അതേസമയം തീപിടിത്തതിന്റെ കാരണം അറിയില്ലെന്നും ലൈസന്‍സോടെയാണ് പ്രവര്‍ത്തനമെന്നുമാണ് സ്ഥാപന ഉടമയുടെ വിശദീകരണം.