hotel

TOPICS COVERED

കോഴിക്കോട് നഗരത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ വ്യാപക പരിശോധന. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച  അശോകപുരത്തെ ഹോട്ടലും ബേപ്പൂരിലെ മസാല സ്റ്റോറും അടച്ചുപൂട്ടി. ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന പഴകിയ ചിക്കന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. 

അശോകപുരത്തെ ബീറ്റ് ബോക്സ് എന്ന പ്രശസ്ത ഹോട്ടലിന്‍റെ പിന്നാമ്പുറമാണിത്. ചിക്കന്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു. ചുറ്റും വൃത്തിഹീനമായ അന്തരീക്ഷം. പരിശോധനയില്ലായിരുന്നുവെങ്കില്‍ മണിക്കൂറുകള്‍ക്കകം തീന്‍മേശയിലേയ്ക്ക് എത്തേണ്ട ചിക്കനാണിതെന്ന് ഓര്‍ക്കണം. ആകെ 70 കിലോയുണ്ട്. ഇവരില്‍ നിന്ന് പിഴ ഈടാക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ തീരുമാനം. പിഴത്തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല. 

ഇനി ബേപ്പൂരിലെ കെഎച്ച് മസാല സ്റ്റോറിന്‍റെ അവസ്ഥയൊന്ന് നോക്കാം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ കയറിയപ്പോള്‍ തന്നെ കണ്ടത് ഉല്‍പ്പന്നങ്ങളോട് തൊട്ടുരുമ്മി ഓടുന്ന എലികളെയും പൂച്ചകളെയുമാണ്. ഇവയുടെ വിസര്‍ജ്യവും വിവിധ മസാലകള്‍ക്ക് സമീപമുണ്ട്. എലി കരണ്ട ഭക്ഷണാവശിഷ്ടങ്ങളാണ് കടയുടെ പുറകുവശത്തുള്ളത്.  പൊടിപിടിച്ച പാത്രങ്ങളിലാണ് മസാലകള്‍ സൂക്ഷിച്ചിരിക്കുന്നത്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മസാല സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി. 

ENGLISH SUMMARY:

Kozhikode food safety inspections have led to the closure of a hotel and a spice store due to unhygienic conditions. Stale chicken was seized and destroyed from the hotel, while the spice store was found to have rodents and unsanitary storage practices.