hotel

TOPICS COVERED

ഹോട്ടൽ മേഖലകളിലെ ശുചിത്വം ഉറപ്പുവരുത്താൻ കെഎച്ച്ആർഎ ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി. എറണാകുളം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ എല്ലാ ഹോട്ടലുകളിലും പരിശോധന ആരംഭിച്ചു.  

എറണാകുളം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെ 40 അംഗ സ്ക്വഡാണ് ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശിച്ച ആരോഗ്യ മാനദണ്ഡം ഹോട്ടലുകളിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, ഉടമകളെ ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹൈജീൻ മോണിറ്ററിംഗ് സ്ക്വഡിന്‍റെ പ്രവർത്തനം.

ശുചിത്വത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടികാട്ടി തിരുത്താനുള്ള മാർഗനിർദേശങ്ങൾ നൽകിയാണ് ഹോട്ടലുടമകളെ ബോധവാന്മാരാക്കുന്നത്. ഒപ്പം ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമാവുക എന്ന ലക്ഷ്യത്തോടെ ഹോട്ടലുകളിൽ ലഹരിക്കെതിരായ ബോർഡുകൾ പതിപ്പിക്കാനും മോണിറ്ററിങ് സ്ക്വാഡ് നിർദേശിക്കുന്നുണ്ട്. 

ENGLISH SUMMARY:

Hotel hygiene in Kerala is being rigorously monitored by the KHRRA Hygiene Monitoring Squad, an initiative by the Ernakulam Hotel and Restaurant Association. This squad is ensuring that all hotels in Ernakulam district adhere to health and safety standards and are promoting awareness among owners regarding proper sanitation practices