vilangad-landslide-new

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ കടം പോലും എഴുതി തള്ളാതെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആക്ഷേപം. മുണ്ടക്കൈ–ചൂരല്‍മല ദുരതബാധിതര്‍ക്ക് മതിയായ പരിഗണന ലഭിക്കുമ്പോള്‍ വിലങ്ങാട് ദുരിതബാധിതരെ കണ്ടഭാവം ന‍ടിക്കാത്തതിന് പിന്നില്‍ എന്താണെന്നും ഇവര്‍ ചോദിക്കുന്നു.  കല്ലാച്ചി– വിലങ്ങാട് റോഡ് നവീകരണത്തിന് മാത്രമാണ് ബജറ്റില്‍ തുച്ഛമായ തുക അനുവദിച്ചത്.

ഒറ്റ രാത്രി കൊണ്ട് കോടികളുടെ നാശനഷ്ടമുണ്ടാവുകയും നിരവധിപ്പേര്‍ ഭവനരഹിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്ത,വിലങ്ങാട് മേഖലയിലെ കാര്‍ഷിക വായ്പകള്‍കൂടി എഴുതിതള്ളുമെന്നായിരുന്നു, ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. ഇതോടെ പൊതുമേഖല, സഹകരണബാങ്കുകളില്‍ നിന്ന് വായ്പടെയുത്ത കര്‍ഷകര്‍ എങ്ങനെ വായ്പ തിരിച്ചടക്കുമെന്ന ആശങ്കയിലാണ്. 

നൂറിലധികം കുടുംബങ്ങളാണ് ദുരന്തത്തിനിരയായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്‍റെ ബലത്തിലാണ് കര്‍ഷകര്‍ ഇതുവരെ മുന്നോട്ട് പോയത്. എന്നാല്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാനാകുമെന്ന് അറിയില്ല. സര്‍ക്കാര്‍ അവഗണനയില്‍ വ്യാപരികളും പ്രതിഷേധത്തിലാണ്. ജീവനോപാധി നഷ്ട്ടമായ കച്ചവടക്കാര്‍ക്കാര്‍ക്കും ബജറ്റില്‍ ഇടം ലഭിച്ചിട്ടില്ല.

ENGLISH SUMMARY:

The survivors of the Vilangad landslide in Kozhikode are expressing deep resentment over the government's perceived negligence in the latest budget. While other disaster-hit areas received significant attention, Vilangad residents claim their pleas for agricultural loan waivers were completely ignored. Many families who lost their homes and livelihoods are now struggling to repay loans to public and cooperative banks. The budget allocated only a minimal amount for road repairs, leaving the core rehabilitation needs of the people unaddressed. Traders and farmers alike fear that the expiration of the current moratorium will lead to total financial ruin. They are demanding equal treatment and urgent financial intervention to restore their devastated lives and community.