anumol missing case

TOPICS COVERED

  • കോഴിക്കോട് തൊട്ടിൽപാലത്ത് മൊയിലോത്തറ സര്‍ക്കാര്‍ എൽപി സ്കൂൾ അധ്യാപികയായ അനുമോളെ ഒക്ടോബർ 5 മുതൽ കാണാതായിട്ട് പത്തു ദിവസമായിട്ടും തുമ്പുണ്ടാക്കാനാകാതെ പൊലീസ്.

കോഴിക്കോട് തൊട്ടിൽപ്പാലത്തെ അധ്യാപികയായ യുവതിയെ കാണാതായിട്ടു പത്തുദിവസമായിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്. മൊയിലോത്തറ സര്‍ക്കാര്‍ എൽപി സ്കൂൾ അധ്യാപികയായ അനുമോളെ ഈ മാസം അഞ്ചിനു  ജോലിക്കായി പോയ ശേഷമാണ് കാണാതായത്. പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ഹൈക്കോടതിയില്‍ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി കാത്തിരിക്കുകയാണു കുടുംബം.

തൊട്ടില്‍പാലത്തെ അനു ടീച്ചര്‍ ഇതിനു മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നു പ്രിയമതന്‍ സുഭാഷിന്റെ കരളിന്റെ കഷ്ണവുമായി ജീവിതത്തിലേക്കു തിരികെ വന്നായിരുന്നു അത്. കഴിഞ്ഞ അഞ്ചിനു പതിവുപോലെ ജോലി ചെയ്യുന്ന സ്കൂളിലേക്കു പോയതാണു അനു. വൈകീട്ട് ക്ലാസ് കഴിഞ്ഞതിനുശേഷം തിരികെ വീട്ടിലെത്തിയില്ല. അന്നു വൈകീട്ടു തന്നെ കുടുംബം തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കി.

‌പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണു കുടുംബത്തിന്റെ പരാതി. നാദാപുരം ഡിവൈഎസ്പി മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. കാണാതാവുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അനുവിനൊപ്പം വടകര തൊടന്നൂർ സ്വദേശിയെ കണ്ടിരുന്നതായും  ദുരൂഹതയുണ്ടെന്നുമാണു കുടുംബവും സഹപ്രവര്‍ത്തകരും ആരോപിക്കുന്നത്. വടകര സ്വദേശി ലഹരിക്കേസില്‍ നേരത്തെ അറസ്റ്റിലായ ആള്‍ കൂടിയാണ്. അധ്യാപികയുടെ തിരോധാനത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കണെമന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ENGLISH SUMMARY:

Ten days have passed since Anumol, a teacher at Moyilothara Government LP School in Thottilpalam, mysteriously went missing after leaving for work on October 5. Expressing deep dissatisfaction with the police investigation and alleged misbehavior by the Vadakara DySP, her family has filed a habeas corpus petition in the Kerala High Court. Investigators are probing potential links to a Vadakara native with a history of drug cases who was reportedly spotted with her. Anumol previously made headlines after surviving a severe liver ailment through a successful transplant using a portion of her husband Subhash's liver.