ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊക്കെ അവധി ബാധകമായിരിക്കും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ 15 മുതൽ 2 ദിവസം വൈകിട്ട് 4 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്ഷൻ, ചാലപ്പുറം, മാങ്കാവ് ഭാഗങ്ങളിലാണു ഗതാഗത നിയന്ത്രണം. ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ നിയന്ത്രണങ്ങൾക്ക് അനുസരിച്ചു യാത്ര ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, നാളെ തിരുവനന്തപുരം നഗരത്തിലെ സര്ക്കാര് ഓഫീസുകള്ക്ക് പ്രഖ്യാപിച്ച അവധി റദ്ദാക്കി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുവദിച്ചായിരുന്നു അവധി പ്രഖ്യാപിച്ചത്. ആറാട്ട് 20 ന് ആയതിനാലാണ് അവധി റദ്ദാക്കിയത്.
ENGLISH SUMMARY:
Educational institutions within the Kozhikode Corporation limits will observe a half-day holiday tomorrow in connection with the Vice President's visit to the city. This holiday applies to all schools, anganwadis, madrasas, and professional colleges, though pre-scheduled public and university exams remain unaffected. Alongside the educational closure, strict traffic restrictions will be enforced across major city junctions between 4 PM and 7 PM for the next two days. Meanwhile, the Kerala government has cancelled the previously announced holiday for government offices in Thiruvananthapuram, clarifying that the festival leave corresponds to the Arattu procession on October 20.