jewel-lekshmi

TOPICS COVERED

  • കോഴിക്കോട് നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ജുവൽ ലക്ഷ്മിയാണ് മരിച്ചത്. ഷാജി–രജിഷ ദമ്പതികളുടെ മകളാണ് ജുവൽ.

കോഴിക്കോട് നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ജുവൽ ലക്ഷ്മിയാണ് മരിച്ചത്. ഷാജി–രജിഷ ദമ്പതികളുടെ മകളാണ് ജുവൽ. Also Read: പ്രസവശേഷം ഗര്‍ഭാശയത്തില്‍ പഞ്ഞി മറന്നുവച്ചെന്ന് പരാതി; ഗുരുതരവീഴ്ച


ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ ടെറസിലെ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ENGLISH SUMMARY:

An eighth-grade student, Jewel Lakshmi, daughter of Shaji and Rajisha, was found dead at her home in Valayam, Nadapuram, in Kozhikode district. The student of Valayam Government Higher Secondary School was discovered on the terrace last night and was rushed to a private hospital, but could not be saved. Her body has been shifted to Vadakara Taluk Hospital for post-mortem examination. Police have registered a case and initiated an investigation to determine the circumstances surrounding her death. Further details are awaited.