കോഴിക്കോട് നഗരത്തിലെ നിരീക്ഷണ ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതം. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തത് കാരണം നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന മാലമോഷണക്കേസിലെ പ്രതിയെപ്പോലും കണ്ടെത്താന്‍ പൊലീസിനാകുന്നില്ല. മിക്ക സംഭവങ്ങളിലും സ്വകാര്യ സ്ഥാപനങ്ങള്‍ വച്ചിരിക്കുന്ന ക്യാമറയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ പ്രതി സഞ്ചരിച്ച വഴിയെങ്കിലും കണ്ടെത്താമായിരുന്നു. പൊലീസിന്റ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായതുകാരണം മോട്ടോര്‍വാഹനവകുപ്പിന്‍റെ ക്യാമറകളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. വകുപ്പ് സ്ഥാപിച്ച 60 എഐ ക്യാമറകളില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എഴുപതിലധികം ഹൈ-ടെക് സര്‍വലെന്‍സ് ക്യാമറകളുണ്ട് പൊലീസിന്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച ക്യാമറകളില്‍ പകുതിയിലധികവും പ്രവൃത്തനരഹിതമാണ്. അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് ഫണ്ട് നല്‍കാത്തതാണ് കാരണം. എത്രയും വേഗം സര്‍വീസ് നടത്തിയില്ലെങ്കില്‍ ശേഷിച്ചയുടെ പ്രവര്‍ത്തനവും നിലയ്ക്കും