moosa

കോഴിക്കോട് വടകര വില്യാപ്പിള്ളിയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന ആരോപണവുമായി കുടുംബം. കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നാണ് മരിച്ച മൂസയുടെ കുടുംബത്തിന്‍റെ പരാതി. അപകടത്തിന് പിന്നാലെ കലുങ്ക് നിര്‍മ്മാണം വേഗത്തിലാക്കിയിട്ടുണ്ട്.

ഡിസംബര്‍ 28 ന് രാത്രിയാണ് വടകര വില്ല്യാപ്പിള്ളി ചേലക്കാട് റോഡിലെ കലുങ്ക് നിര്‍മ്മാണത്തിനായി് കുഴിച്ച കുഴിയില്‍ വീണ് കാല്‍നട യാത്രക്കാരനായ മൂസ മരിക്കുന്നത്. കരാര്‍ കമ്പനിയിലെ അധികൃത്ര്‍  ആശുപത്രിയിലും വീട്ടിലും എത്തിയത് ഒഴിച്ചാല്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ബന്ധപ്പെട്ട ഒരാളു പോലും മൂസയുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

അപകടം നടന്നസമയത്ത്  കുഴിയുടെ ഭാഗത്ത്  കാലി വീപ്പകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മൂസയുടെ ജീവന്‍ പൊലിഞ്ഞ ശേഷമാണ് അപകടസൂചന നല്‍കുന്ന റിബണുകള്‍ കെട്ടിയതെന്നും ബന്ധുക്കള്‍ അരോപിക്കുന്നു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുവാനാണ് തീരുമാനം. ​അപകഭീഷണിയുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ സൂചന ബോര്‍ഡുകളും അടയാളങ്ങളും വെച്ചിട്ടുണ്ട്. കലുങ്ക നിര്‍മ്മാണവും വേഗത്തിലായിട്ടുണ്ട്. 

ENGLISH SUMMARY:

Road accident: A pedestrian died after falling into a pit dug for culvert construction in Kozhikode. The family alleges that government departments have not taken any further action and no officials have even come to investigate the matter.