ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ വരവറിയിച്ച് കോഴിക്കോട് നഗരം ദീപാലംകൃതമായി. മാനാഞ്ചിറ മൈതാനത്തെ ലൈറ്റ് ഷോയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ ദീപകാഴ്ചകൾ ഒരുക്കിയിരിക്കുന്നത്.
മാനാഞ്ചിറയിലെ നീലവെളിച്ചം അഥവ ടണൽ ഓഫ് ലൈറ്റ്സ്... സ്വർണ്ണ നിറമുള്ള ജയന്റ് ഡ്രാഗൺ. പർപ്പിൾ വെള്ള നിറങ്ങളിൽ ഇലകളുടെയും പൂക്കളുടെയും ഘടനയിൽ തയ്യാറാക്കിയ ഫ്ലോറൽ നടപ്പാതകൾ... കഥകൾക്കപ്പുറം മാനാഞ്ചിറ മൈതാനത്തിനിപ്പോൾ ചന്തം അല്പം കൂടുതലാണ്.
ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിംഗ് ഹാർമണി എന്ന ആശത്തിൽ നടത്തുന്ന ദീപക്കാഴ്ചകൾ ജനുവരി രണ്ടുവരെയുണ്ടാകും. പുതിയ പ്രതീക്ഷയോടെ പുത്തൻ പുലരികളെ വരവേൽക്കാനായൊരു കാഴ്ചയുടെ പുതുവസന്തം.