കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. കോണ്‍ഗ്രസിലെ ബോസ് ജേക്കബും വിമതനായി മത്സരിച്ച് ജയിച്ച് ജിതിന്‍ പല്ലാട്ടുമായാണ് തര്‍ക്കം തുടരുന്നത്. പഞ്ചായത്തിലെ കക്ഷി നില തുല്യമായി എത്തിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
തിരുവമ്പാടി പഞ്ചായത്തില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പതു സീറ്റുകള്‍ വീതം ലഭിച്ചതോടെയാണ് ജിതിന്‍ പല്ലാട്ടിനെ ചുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് കസേര കറങ്ങുന്നത്. തിരഞ്ഞടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് വിമതനായി മത്സരിച്ച് പുന്നക്കല്‍ വാര്‍ഡില്‍ നിന്ന് 535 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്‍റെ ടോമി കൊന്നക്കലിനെ ജിതിന്‍ തോല്‍പ്പിച്ചത്. വിജയിച്ചതോടെ ആദ്യ ടേമില്‍ രണ്ടര വര്‍ഷം പഞ്ചായത്ത് പ്രസിഡന്‍റ് പദവിയാണ് ജിതിന്‍റെ ആവശ്യം.
എന്നാല്‍ ജിതിന് വഴങ്ങിയൊരു പഞ്ചായത്ത് ഭരണത്തിന് പ്രാദേശിക നേത്യത്വത്തിന് താല്പര്യമില്ല മുന്‍ ജില്ല പഞ്ചായത്തംഗവും നിലവിലെ പഞ്ചായത്തംഗവുമായ ബോസ് ജേക്കബിനെ പ്രസിഡന്‍റ് ആക്കാനാണ് ആദ്യം മുതല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായികക്ഷി നില തുല്യമാവുകയായിരുന്നു.
ആദ്യം ടേം ജിതിന് നല്‍കി ഒരു സമവായ നീക്കത്തിന് ബോസുമില്ല. ആദ്യം ടേമില്‍ ബോസും പിന്നീട് ജിതിനുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താനാണ് സാധ്യത. ഡിസിസി നേത്യത്വം പ്രാദേശിക കോണ്‍ഗ്രസ് നേത്യത്വത്തിനൊപ്പമാണ്.