കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഇത്തവണ മുസ്ലിം ലീഗിന്. എസ്. വി. സയ്യിദ് മുഹമ്മദ് ഷമീലാണ് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍. കോണ്‍ഗ്രസിനും ലീഗിനും 14 സീറ്റുകള്‍ വീതം ലഭിച്ചതോടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ്, ലീഗിന് നല്‍കിയത്.
2020ലെ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ വെറും എട്ട് അംഗങ്ങളേ മുസ് ലിം ലീഗിന് ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിന് പത്തും. എന്നാല്‍ ഇത്തവണ അത് 14– 14 എന്ന തുല്യനിലയില്‍ എത്തി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതൃസ്ഥാനം ലീഗിന് ലഭിച്ചത്.
ടേം അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതൃപദവി. അതിനാല്‍ രണ്ടര വര്‍ഷത്തിന് ശേഷം, യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കും. കെ.എം. ഷാജി, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി. എല്‍ഡിഎഫിന് കേവല ഭൂരിപക്ഷമില്ലാത്ത ഈ കൗണ്‍സിലില്‍ പ്രതിപക്ഷത്തിന്‍റെ യഥാര്‍ഥ ശക്തിയെന്തെന്ന് കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും ലീഗ് ജില്ലാകമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.