പാര്‍ട്ടിയുടെ ഈറ്റില്ലമായ ഒഞ്ചിയത്തിന് പുറത്തും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍. കൂടുതല്‍ വാര്‍ഡുകള്‍ വിജയിച്ചത് പാര്‍ട്ടിയുടെ വളര്‍ച്ച ഫലമാണെന്ന് നേതാക്കളുടെ വിലയിരുത്തല്‍. ജില്ലാപഞ്ചായത്തിലും വടകര നഗരസഭയിലും ആദ്യമായി ആര്‍.എം.പിക്ക് ജയക്കാനായി.
ടി.പി ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ 2010 മുതലാണ് ഒഞ്ചിയത്ത് ആര്‍.എം.പിഐ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ തുടങ്ങിയത്. അന്നു മുതല്‍ ഒഞ്ചിയത്തിനപ്പുറം സ്വാധീനമില്ലെന്ന സിപിഎം വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് ഇത്തവണത്തെ വിജയങ്ങളെ ആര്‍എംപി മുന്നോട്ട് വയ്ക്കുന്നത്. പാര്‍ട്ടി രൂപികരിച്ച് നാലമത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും ഒഞ്ചിയം ആര്‍.എം.പിഐയെ കൈവിട്ടില്ലെന്ന് മാത്രമല്ല സീറ്റുകള്‍ നാലില്‍ നിന്ന് ആറായി. ഏറാമലയിലും 6 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തി വടകര ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടില്‍ നിന്ന് അംഗങ്ങളുടെ എണ്ണം മുന്നായി. സിപിഎം കോട്ടയായ വടകര നഗരസഭയില്‍ ആദ്യമായി ആര്‍.എം.പി കൗണ്‍സിലര്‍ ഉണ്ടായി. മണിയൂര്‍ പഞ്ചായത്തില്‍ ആര്‍.എം.പി ആദ്യമായി ഒരു സീറ്റില്‍ വിജയിച്ചപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഡിഎഫ് സഖ്യത്തിലൂടെ അധികാരം പിടിക്കാന്‍ കഴിഞ്ഞു
ചോറോട് പഞ്ചായത്തില്‍ രണ്ട് സീറ്റുള്ളത് മൂന്നായി വര്‍ധിച്ചെങ്കിലും ആര്‍.എം.പിഐ നേതൃത്വം നല്‍കുന്ന ജനകീയമുന്നണിക്ക് ഭരണം നേടാനായില്ല. അഴിയൂര്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്ന ഏക സീറ്റ് നഷ്ടമായത് ക്ഷീണമായെങ്കിലും. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമായി ആര്‍എംപി ഐക്ക് അഴിയൂര്‍ ഡിവിഷിനില്‍ നിന്ന് പ്രതിനിധി ഉണ്ടായത് നേട്ടമായി വിലയിരുത്തുന്നു