പത്താം ക്ലാസിലെ പഠനത്തിനിടെ തൻ്റെ സംരഭക പദ്ധതി സാക്ഷാത്കരിക്കുകയാണ് കോഴിക്കോട് നരിക്കുനി സ്വദേശി അമൻ. പോഷകാഹരങ്ങൾക്ക് മാത്രമായുള്ള ഇ കോമേഴ്സ് സ്റ്റോറാണ് അമൻ ഒരുക്കുന്ന സംരംഭം. പത്ത് ലക്ഷം രൂപയുടെ നിക്ഷേപ വാഗ്ദാനവും കഴിഞ്ഞ ദിവസം അമൻ്റെ ആശയത്തിന് ലഭിച്ചു.
വയനാട് വയിസ് സ്കൂളിലെ പത്താം ക്ലാസുകാരൻ അമൻ മുഹമ്മദിന് പഠനത്തോട് ഒപ്പമുള്ള ആഗ്രഹമാണ് സ്വന്തമായി ഒരു സംരംഭം, പോഷകാഹാരങ്ങൾക്ക് വേണ്ടി മാത്രമുള്ള ഇടം, അഥവാ ഡയലിബിൾസ്. അതിന് കഴിഞ്ഞ ദിവസം അംഗീകാരവും കിട്ടി. കോഴിക്കോട് എൻഐടിയിൽ വച്ച് അമാൻ തൻ്റെ സ്വപ്നം വിശദീകരിച്ചപ്പോൾ റോഴൽ അസ്റ്റ്സ് കമ്പനി പത്ത് ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉറപ്പ് നൽകിയത്
ഡയലിബിൾസിലൂടെ ഒരു പതിനഞ്ച് വയസുകാരൻ മുന്നോട്ട് വയ്ക്കുന്നത്, ആരോഗ്യ സംരക്ഷണത്തിന് കൂടിയുള്ള ചുവടുവയ്പ്പാണ്. പഠനകാലത്തെ മകൻ്റെ ബിസിനസ് ചിന്തകൾക്ക് ആദ്യം നോ പറഞ്ഞ അമൻ്റെ മാതാപിതാക്കളും ഇപ്പോൾ സ്വപ്ന സാക്ഷാത്കാരത്തിന് ഒപ്പമുണ്ട്.