കോഴിക്കോട് കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും പാറോപ്പടി സ്ഥാനാര്‍ഥിയുമായ പി.എം.നിയാസ് ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. നാലര പതിറ്റാണ്ട് നീണ്ട എല്‍.ഡി.എഫിന്‍റെ കോര്‍പ്പറേഷന്‍ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഇതാദ്യമായാണ് വി.എം.വിനുവിന്‍റെ പകരക്കാരന്‍ ആരാണെന്ന ചോദ്യത്തിന് നേതൃത്വം വ്യക്തത വരുത്തുന്നത്.
കോര്‍പ്പറേഷന്‍ പരിധിയിലെ പ്രധാനവ്യക്തിത്വങ്ങളെ നേരിട്ട് കാണാനും യുഡിഎഫിന് പിന്തുണ ഉറപ്പിക്കാനുമാണ് കെപിസിസി പ്രസിഡന്‍റ് സമയം ചിലവിട്ടത്. വി.എം. വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച് അബദ്ധം പറ്റിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആരാണ് മേയര്‍ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കെപിസിസി പ്രസിഡന്‍റിനുള്ളൂ.