കോഴിക്കോട് അമ്പായത്തോട് അറവുമാലിന്യശാല (ഫ്രഷ് കട്ട്) പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ വന്‍ പ്രതിഷേധം. ഫാക്ടറിക്ക് തീയിട്ടു. മാലിന്യവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ റൂറല്‍ എസ്.പിക്കും സിഐയ്ക്കും പരുക്കേറ്റു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തി വീശി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. പരുക്കേറ്റ മൂന്ന് നാട്ടുകരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
നേരാവണ്ണം ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല' എന്നാണ് സമരക്കാര്‍ പറയുന്നത്. വർഷങ്ങളായി തുടരുന്ന സമരമാണ് ഇപ്പോൾ വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. കൂടരഞ്ഞി, തിരുവമ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്ലാന്റിലെ തീ അണയ്ക്കാൻ എത്തിയ ഫയർ എന്‍ജിൻ അടക്കം സമരക്കാർ തടഞ്ഞത് പ്രദേശത്തെ സംഘർഷാവസ്ഥ രൂക്ഷമാക്കിയിട്ടുണ്ട്.