വിവിധ ധാരണപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും റഷ്യയും. ആരോഗ്യം, ഷിപ്പിങ്, ടാക്സേഷന്‍, ഭക്ഷ്യസുരക്ഷ, ഗതാഗത മേഖലകളിലാണ് ധാരണപത്രങ്ങളില്‍ ഒപ്പിട്ടത്. വ്യാപാരം വര്‍ധിപ്പിക്കാന്‍ 2030 വരെയുള്ള ദര്‍ശനരേഖ പുറത്തിറക്കി. യൂറിയ സംയുക്തമായി ഉല്‍പ്പാദിപ്പിക്കാനും തീരുമാനിച്ചു. പുട്ടിന്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും ഇന്ത്യ– റഷ്യ ബന്ധത്തിന് അദ്ദേഹം ദിശാബോധം നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.