നാടിനെ വായനയുടെ ലോകത്തേക്ക് നയിക്കുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുകയാണ് കോഴിക്കോട് മലാപ്പറമ്പിലെ ദേശോദ്ധാരണി വായനശാല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 111 വീടുകളെ ഹരിത ഗൃഹങ്ങളാക്കി മാറ്റിയിരിക്കുകയാണ് വായനശാല പ്രവര്‍ത്തകര്‍
പ്ലാസ്റ്റിക്, പച്ചക്കറി, ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍. ഹരിതഗൃഹങ്ങളില്‍ ഇവ മൂന്നും വേര്‍തിരിച്ച് നിക്ഷേപിക്കാം. ഭക്ഷണാവശിഷ്ടങ്ങള്‍ ബയോകംപോസ്റ്റ് പ്ലാന്‍റിലാണ് സംസ്കരിക്കേണ്ടത്. മാലിന്യം വലിച്ചെറിയാതെ സംസ്കരിക്കപ്പെടണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് കൂടിയാണ് ഇത്തരമൊരു പദ്ധതി. . മാലിന്യസംസ്കരണത്തിനൊപ്പം വീടുകളിലേക്ക് വൃക്ഷത്തൈവിതരണവും നടത്താറുണ്ട്.
78 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് വായനശാല. മൂന്ന് വര്‍ഷം മുന്‍പ് കെട്ടിടം നവീകരിച്ചതോടെ അരസെന്‍റ് ഭൂമിയിലാണ് ഹരിതഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്. മാലിന്യംവേര്‍തിരിച്ച് നിക്ഷേപിക്കാന്‍ വായനാമുറിക്കുള്ളില്‍ പ്രത്യേക ബോക്സുകള്‍, ശുദ്ധീകരിച്ച കുടിവെള്ളം, പ്ലാസ്റ്റിക് രഹിതമായ ഉദ്യാനം തുടങ്ങിയവയാണ് ഇവിടെയുള്ളത്. ഗ്രന്ഥശാലയ്ക്ക് സമീപത്തായി വ്യത്യസ്ത ഇനം വാഴകളും നട്ടുവളര്‍ത്തുന്നുണ്ട്.