കുറ്റ്യാടി ചുരത്തില്‍ അപകട കെണിയായി റോഡിലെ കുഴികള്‍. ഹെയര്‍പിന്നുകളിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവാണ്. അറ്റകുറ്റ പണികള്‍ കൃത്യമായി നടക്കുന്നില്ലെന്നാണ് ആരോപണം.
താമരശേരി ചുരമില്ലെങ്കില്‍ വയനാട്ടിലേക്കുള്ള പ്രധാന പാതയാണ് കുറ്റ്യാടി ചുരം. ചുരം റോഡ് അറ്റുകുറ്റപ്പണി നടത്താത്തതിനാല്‍ തകര്‍ന്ന അവസ്ഥയിലുമാണ്. ഹെയര്‍പിന്‍ വളവുകളിലെ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ കുറ്യറ്യാടി ചുരത്തില്‍ നിത്യ സംഭവമായി മാറി.
യാത്രക്കാുടെ പരാതിയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് ഇട്ട് താല്‍ക്കാലികമായി കുഴികള്‍ അടച്ചെങ്കിലും ഒരു മഴയില്‍ തന്നെ ഒലിച്ചുപോയി. ചുരം അഞ്ചാം വളവില്‍ റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗവും നന്നാക്കിയിട്ടില്ല.
അടുത്ത മഴക്കാലത്തിന് മുന്‍പ് റോഡിലെ അറ്റുകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകും. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ വയനാട്ടിലേക്കുള്ള യാത്രക്കാര്‍ ആശ്രയിച്ചത് കുറ്റ്യാടി ചുരമാണ്.