കോഴിക്കോട് എലത്തൂർ അഴീക്കലിലെ 280ഓളം കുടുംബങ്ങൾക്ക് കൊതുക് ശല്യത്താൽ സ്വൈര്യ ജീവിതം നഷ്ടമായിട്ട് രണ്ടാഴ്ചയായി. ഭക്ഷണം പാചകം ചെയ്യാൻ പോലും കഴിയാത്ത വിധം കൊതുകുകൾ ഇവിടെ വിഹരിക്കുകയാണ്. കനാലിലേക്ക് നീരൊഴുക്ക് നഷ്ടപ്പെട്ടതോടെ മലിനജലം കെട്ടി കിടക്കുന്നതാണ് കൊതുകുശല്യം രൂക്ഷമാകാൻ കാരണം.
കൊതുകിനെ പേടിച്ച് വീട്ട് അകങ്ങളിൽ പോലും ഇരിക്കാൻ കഴിയാത്ത സ്ഥിതി. പകർച്ച വ്യാധിയിലേക്ക് പോലും വഴിവെക്കാൻ കഴിയുന്ന കൊതുകുകൾ ഇങ്ങനെ വട്ടമിട്ട് പറക്കുമ്പോൾ , 500 ഓളം മനുഷ്യർ എന്തു ചെയ്യും, പ്രതിരോധമില്ലാത്ത നിസാഹായത മാത്രം
എലത്തൂർ അഴീക്കൽ കനാലിൽ നീരൊഴുക്ക് തടസപ്പെട്ടതോടെ മാട്ടുവയൽ , അഴീക്കൽ പ്രദേശങ്ങളിൽ രണ്ടാഴ്ചയായി ജീവിതം ദുരിതത്തിലാണ്. കോരപ്പുഴ ആഴം കൂട്ടൽ പ്രവർത്തിയുടെ ഭാഗമായി കനാലിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ മലിന ജലം കെട്ടി കിടക്കുന്നതാണ് ഇങ്ങനെ കൊതുക് പെരുകാൻ കാരണമെനാണ് നാട്ടുകാർ പ പറയുന്നത്