കോഴിക്കോട് കലക്ടറേറ്റിനെയും വെറുതെ വിടാതെ തെരുവുനായക്കൂട്ടം. ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തെരുവുനായ ഓടിക്കുന്നത് പതിവായതോടെയാണ് ജീവനക്കാര്‍ പരാതിയുമായി ജില്ലാകലക്ടറെ സമീപിച്ചത്.
പട്ടിയുണ്ട് സൂക്ഷിക്കുകയെന്ന ബോര്‍ഡ് വെക്കേണ്ട സ്ഥിതിയാണ് ഇവിടെ. കൂട്ടമായും അല്ലാതെയും തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. എപ്പോള്‍ വേണമെങ്കിലും കടിച്ചുകീറുന്ന അവസ്ഥ.
തെരുവുനായ്ക്കളുടെ വിസര്‍ജ്യമാണ് രാവിലെ വരാന്തകളിലും ഓഫിസുകള്‍ക്ക് മുന്നിലും കാണാനാവുക. കുരച്ച് ചാടുന്ന തെരുവുനായ്ക്കകള്‍ക്ക് മുമ്പില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാര്‍ പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. പാര്‍ക്കിങ് സ്ഥലത്തും കൂട്ടമായി നായകള്‍ കിടക്കുകയാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വരുന്നവര്‍ക്ക് നേരെ കുരച്ച് ചാടുന്നതും പതിവാണ്.
പരാതി ലഭിച്ചതോടെ വന്ധീകരണത്തിനായി തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുപോയെങ്കിലും വീണ്ടും ഇവിടെ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു.