കോഴിക്കോട് – വടകര റൂട്ടിലെ കുഴികള്‍ അടയ്ക്കാനുള്ള മന്ത്രിയുടെ നിര്‍ദേശത്തിനും പുല്ലുവില. NHAIയുടെ കേരള തലവനും കോഴിക്കോട് ജില്ല കലക്ടറിനും പ്രശ്നപരിഹാരത്തിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതിന് ശേഷവും കുഴികള്‍ അടഞ്ഞില്ല. ഇതെ റുട്ടിലൂടെ യാത്ര ചെയ്ത് മനോരമ ന്യൂസ് സംഘം ആദ്യം എണ്ണിയത് 257 കുഴികളായിരുന്നെങ്കില്‍, ഇപ്പോള്‍ കുഴികളുടെ എണ്ണം 500 കടന്നു.
മാറ്റം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ വീണ്ടും കോഴിക്കോട് വടകര റൂട്ടിലൂടെ യാത്ര ചെയ്തത്.പക്ഷേ മന്ത്രി ഈ പറഞ്ഞതു പോലെ ആരും ഇടപെട്ടില്ല.കുഴി അടച്ചതുമില്ല
റോഡിലെ കുഴിയില്‍ വീണ് ദേഹം മുഴുവന്‍ മുറിവുമായി താനിഫ് കിടപ്പിലാണ്. തലനാരിഴ്ക്കാണ് ജീവന്‍ നഷ്ടമാകാതെയിരുന്നത് കുഴികളില്‍ വീണു സഹികെട്ടെന്ന് യാത്രക്കാര്‍. പറഞ്ഞു മടുത്തു. റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ തകരാറിലാവുന്നത് നിത്യ കാഴ്ച, ഗതാഗത കുരുക്കില്‍ നരകിക്കുകയാണ് പൊതു ജനം.