perambra-accident

കോഴിക്കോട്  പേരാമ്പ്രയില്‍  സ്വകാര്യബസുകളുടെ മല്‍സര ഓട്ടത്തില്‍ ബൈക്ക് യാത്രക്കാരന്‍റെ  ജീവന്‍ പൊലിഞ്ഞു. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കുമ്പോഴായിരുന്നു അപകടം. നാട്ടുകാര്‍ ബസ് തടഞ്ഞതോടെ പൊലീസ് ഇടപെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.

വൈകീട്ട് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് വടകര മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദിനെ സ്വകാര്യ ബസ് ഇടിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ജവാദ് മരിച്ചു.  കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ് മറ്റൊരു സ്വകാര്യബസുമായുള്ള മത്സയോട്ടത്തിനിടയിലാണ് എതിരെ വന്ന അബ്ദുള്‍ ജവാദിന്റ ബൈക്കില്‍ ഇടിച്ചത്. 

തുടര്‍ച്ചയായ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ് തടഞ്ഞുവച്ചു. സ്ഥലത്തെത്തിയ പൊലീസുമായും നാട്ടുകാര്‍ വാക്കേറ്റമുണ്ടായി.

​കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജണല്‍ സെന്‍ററിലെ പിജി വിദ്യാര്‍ഥിയാണ് ജവാദ്. അപകടത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വോഷണം തുടങ്ങി.

ENGLISH SUMMARY:

A tragic accident in Perambra, Kozhikode, claimed the life of Abdul Javad, a PG student from Calicut University Regional Centre, Chalikkara, after a private bus involved in a reckless race struck his bike. The incident occurred when one private bus on the Kozhikode–Kuttiady route attempted to overtake another. Locals blocked the road in protest, leading to a standoff with the police. The Perambra police have registered a case and begun an investigation into the dangerous competition among private buses in the region.