കോഴിക്കോട് സരോവരം, കോട്ടൂളി മേഖലയിലെ തണ്ണീര്‍ത്തട കയ്യേറ്റത്തില്‍ നൂറോളം വീടുകള്‍ വെള്ളക്കെട്ട് ഭീതിയില്‍. സ്വകാര്യ വ്യക്തികള്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതോടെ മഴ പെയ്താല്‍ വെള്ളം വീടുകളിലേക്ക് കയറുകയാണ്. കിടപ്പുരോഗികളും പ്രായമായവരുമുള്‍പ്പെടെ ഭീതിയോടെയാണ് കഴിയുന്നത്.
മണിക്കൂറുകള്‍ മഴ തിമിര്‍ത്ത് പെയ്താല്‍ കോഴിക്കോട് നഗര ഹൃദയത്തിലെ സരോവരം കോട്ടൂളി മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. പ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തിയതോടെയാണ് മഴ പെയ്താല്‍ വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുന്നത്. കിടപ്പു രോഗികളും വയസായവരും ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. വാഴാത്തിരുത്തി, കിഴക്കന്‍ തിരുത്തി മേഖലകളില്‍ നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡും വെള്ളത്തിനടിയിലാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ തണ്ണീര്‍ത്തടം കയ്യേറിയതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് മനുഷ്യവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.