കോഴിക്കോട് ബാലുശേരിയിലെ വയലട വ്യൂപോയന്‍റ് സഞ്ചാരികള്‍ക്ക് മലബാറിലെ ഗവിയാണ്. കോടമഞ്ഞും പാറക്കെട്ടുകളും വന യാത്രയും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഇടം. പക്ഷെ പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും സൗകര്യമില്ലാത്ത ഇവിടെ കോടികള്‍ മുടക്കി ഡിടിസിപി നിര്‍മിച്ച കെട്ടിടങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
വ്യൂപോയന്‍റിലേക്കുള്ള വഴിയില്‍ ഈ മുളങ്കൂട്ടങ്ങളാണ് പ്രധാന ആകര്‍ഷണം. ഇവിടം പാര്‍ക്ക് ആക്കി മാറ്റാനായിരുന്നു ഡിടിപിസിയുടെ പദ്ധതി. അതിനായി നിര്‍മിച്ച കെട്ടിടങ്ങള്‍ ഉദ്ഘാടനം നടത്തിയതല്ലാതെ തുറന്നുകൊടുത്തിട്ടില്ല. അരുവി , മതില്‍കെട്ടി സംരക്ഷിക്കാനുള്ള പദ്ധതിയാകട്ടെ പാതിവഴിയില്‍ മുടങ്ങി. ഇവിടങ്ങളിലൊന്നും ഒരു കമ്പി കെട്ടിപ്പോലും സുരക്ഷ ഒരുക്കിയിട്ടില്ല. കാണാന്‍ വരുന്നവര്‍ സ്വയം കരുതി നിന്നില്ലെങ്കില്‍ അപകടമുണ്ടാകും. പ്രധാന വ്യൂ പോയിന്റായ മുള്ളന്‍പാറയിലേക്ക് എത്തും മുമ്പ് അനാസ്ഥയുടെ മറ്റൊരു കാഴ്ച കൂടി.
ലക്ഷങ്ങള്‍ മുടക്കി ഡി ടി പി സി നിര്‍മിച്ചതാണ് ഈ കെട്ടിടവും കോടമൂടുന്ന താഴ്വര. ദൂരെ കക്കയം പട്ടണവും തോണിക്കടവും. കക്കയം ഡാമില്‍ നിന്നും ഒഴുകി വരുന്ന പുഴ. വ്യൂ പോയിന്റിലെ കാഴ്ചകള്‍ മനോഹരമാണ്. പക്ഷെ ഇത്ര ദൂരം നടന്നുവരുന്നവര്‍ക്ക് മൂത്രമൊഴിക്കാനുള്ള സംവിധാനം പോലും ഇവിടെയെന്നല്ല പരിസരത്ത് എങ്ങുമില്ല. കാടിലൂടെ കയറിവന്ന് കുറച്ച് വെള്ളം കുടിക്കണമെന്ന് വിചാരിച്ചാല്‍ പോലും രക്ഷയില്ല.