vadakara-court

TOPICS COVERED

കോഴിക്കോട് വടകരയിലെ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിൽ  ജഡ്ജിയില്ലാത്തതിനാൽ തീർപ്പാവാതെ കിടക്കുന്നത് മൂവായിരത്തിലേറെ കേസുകൾ. നാല് മാസക്കാലമായി ജഡ്ജി ഇല്ലാത്ത അവസ്ഥയിലാണ് കോടതി. ഇതിനാൽ വാഹനാപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെയും നഷ്ടപരിഹാര തുകയടക്കം വൈകുകയാണ്.

വടകരയിലെ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിലെ ജഡ്ജി അന്വേഷണ വിധേയമായി സസ്പെൻഷനിൽ ആയതോടെയാണ് കോടതി പ്രവർത്തനം തടസപ്പെട്ടത്.പുതിയ ജഡ്ജിയെ പിന്നീട് നിയമിച്ചില്ല. ഇതോടെ വടകര കൊയിലാണ്ടി താലൂക്കുകളിലെ മൂവായിരത്തിലേറെ കേസുകൾ വിചാരണയുടെ ഘട്ടത്തിൽ തടസ്സപ്പെട്ടു. കേസുകളിൽ അധികവും വാഹന പകടത്തിൽ മരിച്ചവരുടെയും പരിക്ക് പറ്റിയവരുടെയും ആശ്രിതതരുടെ കേസുകളാണ് .

പരുക്ക് പറ്റിയവരുടെ ചികിത്സകൾപോലും മുടങ്ങുന്ന സ്ഥിതിയുണ്ട് . പുതിയ ജഡ്ജി എപ്പോഴെത്തുമെന്ന കാര്യത്തിൽ അധികൃതർക്കും ഉത്തരമില്ല

ENGLISH SUMMARY:

The Motor Accident Claims Tribunal in Vadakara, Kozhikode, has been without a judge for the past four months, leaving over 3,000 cases unresolved. The prolonged vacancy is causing significant delays in delivering compensation to accident victims and their families.