കോഴിക്കോട് തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. തോട്ടുമുക്കം മാടാമ്പി കാക്കനാട് മാത്യുവിന്‍റെ വീട്ടിലെ വളർത്തുനായയെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന തുടങ്ങി.
കഴിഞ്ഞ രണ്ടുമാസമായി പുലി ഭീതിലാണ് തോട്ടുമുക്കത്തുക്കാര്‍. ഇന്നലെ രാത്രിയോടെയാണ് പുലിയെ പ്രദേശവാസികൾ കണ്ടത്. തെരുവ് നായകളുടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ പുലി ആക്രമിക്കുന്നത് കണ്ടെത് .
ആർ ആർ ടി സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുമെന്നും, പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുമെന്നും വനം വകുപ്പ്. കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കൊടിയത്തൂർ തോട്ടുമുക്കത്തും പുലിയെ കണ്ടത്.