kallar

TOPICS COVERED

കാസര്‍കോട് കള്ളാർ–ചുള്ളിത്തട്ട് റോഡ് നിർമാണം പൂർത്തിയായെന്ന ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ അഴിമതി ആരോപണം. റോഡ് പണി അപൂർണ്ണമായിരിക്കെ കരാറുകാരന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് പരാതി നൽകി.

കള്ളാർ മുതൽ 4.5 കിലോമീറ്റർ ഭാഗത്തെ ബിഎംബിസി ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായെന്നാണ് എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ട്. എന്നാൽ റോഡിന് ആവശ്യമായ വീതി കൂട്ടിയിട്ടില്ലെന്നും പല ഭാഗങ്ങളിലും ടാറിങ് താഴ്ന്ന നിലയിലാണെന്നും റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിക്കുന്നു.

പ്രദേശത്തെ ഓവുചാൽ നിർമാണവും പൂർത്തിയായിട്ടില്ല. അപകടസാധ്യതയുള്ള മേഖലകളിൽ ക്രാഷ് ബാരിയറുകളും ദിശാസൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്. വിഷയത്തിൽ പല സമയത്തായി പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇതേ തുടർന്ന് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ഇവർ പറയുന്നു  .  പ്രവൃത്തികൾ പൂർത്തിയാക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകിയതെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് റോഡ് സംരക്ഷണ സമിതിയുടെ ആവശ്യം.

ENGLISH SUMMARY:

Kasaragod road construction scam allegations have surfaced regarding the incomplete Kallaar Chullithattu road project. Despite the road work being unfinished, a completion certificate was allegedly issued to the contractor, prompting a complaint to the Chief Minister.