ksd-straydog

കാസര്‍കോട് മഞ്ചേശ്വരത്ത് തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്തിന്റെ ഇടപെടൽ. വാർഡുകൾ തോറും തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി തുടങ്ങി. മലപ്പുറത്ത് നിന്നെത്തിയ അനിമൽ റെസ്ക്യൂ ഫോഴ്സാണ് വാക്സിനേഷൻ നടത്തുന്നത്.

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെയാണ് പഞ്ചായത്ത് ഭരണസമിതി ഇടപെട്ടത്. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനിലയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറെയും ഉന്നത ഉദ്യോഗസ്ഥരെയും സമീപിച്ച് നിവേദനം നൽകി. തുടർന്നാണ് മലപ്പുറത്ത് നിന്നുള്ള അനിമൽ റെസ്ക്യൂ ഫോഴ്സ് സംഘം മഞ്ചേശ്വരത്തെത്തിയത്. പഞ്ചായത്തിലെ ഓരോ വാർഡുകളിലും നേരിട്ടെത്തിയാണ് തെരുവ് നായകൾക്ക് പേവിഷബാധയ്ക്കെതിരായ വാക്സിൻ നൽകുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതിയും വാർഡ് അംഗങ്ങളും പിന്തുണയുമായി രംഗത്തുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് അറിയിച്ചു.

ENGLISH SUMMARY:

Manjeshwaram stray dog control is being addressed by the Panchayath with a vaccination drive across wards. Animal Rescue Force from Malappuram is conducting the rabies prevention program for street dogs.