കാസർകോട് അനന്തപുരത്ത് രൂക്ഷമായ മലിനീകരണമെന്ന് നാട്ടുകാർ. കിണറുകളിൽ ലഭിക്കുന്നത് കറുത്ത നിറത്തിലും എണ്ണമയവും നിറ​ഞ്ഞ വെളളം. പ്രദേശത്തുളള  ഫാക്ടറി മാലിന്യമാണ് കാരണമെന്ന് നാട്ടുകാര്‍. കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ. കറുത്ത നിറത്തിലും എണ്ണമയവും  കലർന്ന വെള്ളമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് നാട്ടുകാർ. 

മാലിന്യം വന്ന് അടിയുന്നതോടെ കുളങ്ങളിലെ  മീനുകളും ചത്തുപൊങ്ങുകയാണ്. വൈകുന്നേരങ്ങളിൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. ശ്വസിക്കാൻ പോലും ബുദ്ധിമുട്ടാണെന്നും നാട്ടുകാർ  പറഞ്ഞു.

കിണറുകളിൽ മാലിന്യം നിറഞ്ഞതോടെ കുടിവെള്ളത്തിനായി അയൽവീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും പ്രദേശവാസികൾ  പറയുന്നു. പ്രദേശത്തെ ഫാക്ടറികളിലെ മാലിന്യം ആണ് പ്രശ്നമെന്നാണ് ആരോപണം. മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. അതേസമയം പ്രദേശത്തെ  പ്രശ്നം പരിഹരിക്കാനുള്ള  ശ്രമങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ENGLISH SUMMARY:

Kasaragod pollution is severely impacting Ananthapura residents, with wells yielding black, oily water due to factory waste. The situation has led to undrinkable wells, dead fish in ponds, and a strong evening odor, forcing residents to seek water from neighbors and demanding immediate action.