മഞ്ചേശ്വരം തൂമിനാട്ടിൽ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന 3,000 രൂപ ഉൾപ്പടെ മോഷ്ടാക്കൾ കവർന്നു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ചേശ്വരം കുഞ്ചത്തൂരിന് സമീപം തൂമിനാട്ടിലെ ദേവകിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഓണാഘോഷത്തിനായി വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് വീട് കുത്തിത്തുറന്നുള്ള  മോഷണം. നിലവിൽ രണ്ട് കുടുംബങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇതിൽ സതീഷിന്റെ കുടുംബം ഓണാവധിക്ക് കഴിഞ്ഞ ബുധനാഴ്ച ബന്ധുവീട്ടിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷിന്റെ മകളുടെ  പഠന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 3,000 രൂപയാണ് മോഷണം പോയത്. ഇവർക്കൊപ്പമുള്ള മറ്റു  കുടുംബാഗംങ്ങൾ സ്ഥലത്തെത്തിയിട്ടില്ല. ഇവർ വന്നാൽ മാത്രമേ മുറിയിൽ നിന്ന് മറ്റ്  എന്തൊക്കെ വസ്തുക്കൾ  നഷ്ടപ്പെട്ടുവെന്ന്  വ്യക്തമാകുകയുള്ളു. മഞ്ചേശ്വരം എസ്.ഐ. അടക്കമുള്ളവർ  സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Tuminadu house burglary has been reported in Manjeshwaram, where thieves broke into a home and stole cash. The Manjeshwaram police have initiated an investigation into the incident.