manorama

TOPICS COVERED

കാസർകോട് ജില്ലയിലെ റെയിൽവേ വികസനവും ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മലയാള മനോരമ ജനകീയ സദസ് സംഘടിപ്പിച്ചു. 'റെയിൽവേ മറക്കുന്ന നോർത്ത് സ്റ്റോപ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്ന് പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തരും ചൂണ്ടിക്കാട്ടി.

രാത്രികാലങ്ങളിൽ ജില്ലയിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ജില്ലയിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യാത്രക്കാരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓഗസ്റ്റ് മധ്യത്തോടെ റെയിൽവേ ഡിവിഷനൽ മാനേജരുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉറപ്പ് നൽകി.