kasaragod-headless-body-autopsy

കാസർകോട് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കടലിൽ ഒഴുകിയെത്തിയത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം. മൃതദേഹത്തിൽ ഉണ്ടായിരുന്ന മുറിവ് മുൻപ് പോസ്റ്റ്മോർട്ടം നടത്തിയതിന്റേതെന്ന് പൊലീസ്.

നെല്ലിക്കുന്നിലാണ് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞത്. മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു മാസത്തിലധികം പഴക്കമുളള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹത്തിലെ മുറിവ് എങ്ങിനെ വന്നു എന്നതില്‍ ആദ്യംമുതലേ സംശയമുണ്ടായിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍‌ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിന്റേതാണ് മുറിവെന്ന് കണ്ടെത്തിയത്. കേരളത്തില്‍‌ പോസ്റ്റ്മോര്‍ട്ടം ചെയ്തതായിരിക്കാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.

ENGLISH SUMMARY:

The discovery of a headless, decomposed body at Nellikkunnu in Kasaragod has taken a baffling turn after forensic examination revealed the remains had already undergone a prior autopsy. Police confirmed that the body is that of a male and has been in the water for over a month, though identification remains pending. Forensic experts at Pariyaram Medical College identified specific surgical incisions consistent with a previous post-mortem examination, leading investigators to suspect the procedure was conducted outside of Kerala. As the search for the victim’s identity continues, authorities are exploring multiple theories to determine how the body ended up in Kasaragod’s coastal waters.