vadakara-teen-suicide

കോഴിക്കോട് വടകര ചോമ്പാലയില്‍ 17കാരന്‍റെ ആത്മഹത്യക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവുമെന്ന് സുഹൃത്തുക്കള്‍. ബഹുമാനക്കുറവുണ്ടെന്ന് പറഞ്ഞ് 17കാരനെയും സുഹൃത്തുക്കളെയും വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് വന്ന് ക്രൂരമായി തല്ലിചതക്കുകയായിരുന്നു. മര്‍ദനമേറ്റതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത്. മര്‍ദിച്ച ആറ് പേരെയും അറിയാമെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളുടെ വാക്കുകള്‍: 11 മണി മുതല്‍ 4 മണി വരെ ഞങ്ങളെ അടിച്ചു. അവനെ ക്രൂരമായി മര്‍ദിച്ചിരുന്നു, അടികൊള്ളുന്നതിനിടയിലും അവന്‍ തന്നെ വിടാനും എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വീട്ടില്‍ വന്ന് സംസാരിക്കാനും പറയുന്നുണ്ടായിരുന്നു. ഇനിയെന്തിനാണ് ജീവിക്കുന്നത്, വീട്ടുകാരെല്ലാം അറിഞ്ഞില്ലേ എന്ന് അവന്‍ ചേട്ടനോട് പറഞ്ഞിരുന്നു. കൈ അനക്കാന്‍ വയ്യെന്നും, തോളിനെല്ലാം ഇപ്പോളും വേദനയുണ്ടെന്നും അവന്‍ പറഞ്ഞിരുന്നു.

ക്ഷീണമുണ്ട് കുറച്ച് ഉറങ്ങട്ടെ എന്ന് പറഞ്ഞാണ് അകത്ത് കയറി വാതിലടച്ചതെന്ന് 17കാരന്‍റെ അമ്മയും പ്രതികരിച്ചു. ആദ്യം വാതിലില്‍ മുട്ടിയപ്പോള്‍ പുറത്തുവന്നിരുന്ന് തന്നോട് സംസാരിച്ചിരുന്നുവെന്നും പിന്നെ കുറച്ചുകഴിഞ്ഞ് വാതിലില്‍ മുട്ടിയപ്പോള്‍ തുറക്കുന്നുണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു. അയല്‍വാസികള്‍ എത്തി വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. 

ENGLISH SUMMARY:

A tragic incident in Vadakara, has sparked outrage following the suicide of a 17-year-old, with friends alleging the act was a direct result of a brutal mob trial and physical assault. According to statements provided by the victim's companions, a group of individuals forcibly removed the teenager and his friends from their homes, citing "lack of respect," and subjected them to severe physical abuse. The victim, unable to cope with the trauma of the assault, subsequently took his own life. Friends have officially identified six suspects to the police, triggering a formal investigation into the case.