അര്‍ജന്‍റീന– ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതം. ഇരുടീമുകളും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. മുന്നേറ്റത്തിനൊപ്പം ഫ ൗളുകളും നിറഞ്ഞ ആദ്യ പകുതിയില്‍ രണ്ടാം മിനിറ്റിൽ തന്നെ ഫൗള്‍ തുടങ്ങി. ലിയാൻഡ്രോ പെരെഡസ് ജൂഡ് ബെല്ലിങ്ങാമിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പിന്നാലെ എൻസോ ഫെർണാണ്ടസ് ആൻഡേഴ്സനെയും ഫൗൾ ചെയ്തു.
20-ാം മിനിറ്റില്‍ റീസ് ജെയിംസിലൂടെ നടത്തിയ മുന്നേറ്റം പോസ്റ്റുവരെ എത്തിയെങ്കിലും എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി. പിന്നാലെ മെസ്സിക്ക് ബോക്സിൽ വച്ച് പന്തു ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ഹൈഡ്രേഷന്‍ ബ്രേക്കിന് തൊട്ടുമുന്‍പ് അർജന്റീനയ്ക്ക് അനുകൂലമായി കോർണർ ലഭിച്ചെങ്കിലും സിമിയോണിയുടെ ഫൗളില്‍ അവസരം നഷ്ടമായി. ഹൈഡ്രേഷന്‍ ബ്രേക്കിനു ശേഷം ഇരുഭാഗത്ത് നിന്നും ചില മുന്നേറ്റങ്ങളുണ്ടായി
32 മിനിറ്റില്‍ മികച്ച മുന്നേറ്റം നടത്തിയ ജൂഡ് ബെല്ലിങ്ങാമിനെ എന്‍സോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിന് ഇംഗ്ലണ്ടിന് ഫ്രീക്കിക്ക് ലഭിച്ചു.ഡെക്‌ലാൻ റൈസിന്റെ ഫ്രീകിക്കിൽ ജോൺ സ്റ്റോൺസ് ഹെഡ് ചെയ്തെങ്കിലും പന്ത് പുറത്തേക്ക് പോയി.
37–ാം മിനിറ്റില്‍ ലയണല്‍ മെസ്സിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഇംഗ്ലണ്ട് താരം ഇലിയറ്റ് ആൻഡേഴ്സൻ യെല്ലോ കാർഡ് കണ്ടു. 42–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം മോർഗൻ റോജേഴ്സിന്റെ ജഴ്സിയിൽ പിടിച്ചു വലിച്ചതിന് അർജന്റീന താരം ലിയാൻസ്ട്രോ മാർട്ടിനസിന് െയല്ലോ കാർഡ് ലഭിച്ചു.