cheruvayal-raman

TOPICS COVERED

കാസർകോട് കുട്ടികൾക്കൊപ്പം ചെളിയിൽ കളിച്ചും കൃഷി അറിവുകൾ പകർന്നും പത്മശ്രീ ചെറുവയൽ രാമൻ. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കിയ ചെളിക്കളത്തിലാണ് കുരുന്നുകൾക്ക് കൃഷിപാഠം പകരുന്നത്

കാർഷിക അറിവുകൾ നേരിട്ട് മനസ്സിലാക്കുന്നതിനും മണ്ണിനോട് ചേർന്ന് നിൽക്കുന്നതിന്‍റെ സന്തോഷം അനുഭവിക്കുന്നതിനുമായാണ് കുരുന്നുകൾക്കായി പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചളിക്കളം ഒരുക്കിയത്. ഫാം കാർണിവലിന്‍റെ ഭാഗമായാണ് ചെളിക്കളം കുട്ടികൾക്കായി തുറന്നത്. ഗവേഷണ കേന്ദ്രം മേധാവി ഡോ ടി വനജയുടെ ക്ഷണം സ്വീകരിച്ചെത്തിയ പത്മശ്രീ ചെറുവയൽ രാമൻ, കുട്ടികൾക്ക് പാരമ്പര്യ കൃഷി അറിവുകൾ ലളിതമായി പകർന്നുനൽകി. 

ചളിയിൽ കളിച്ചും കൃഷിക്കാര്യങ്ങൾ ചോദിച്ചറിഞ്ഞും വിജ്ഞാനപ്രദമായ നിമിഷങ്ങളാണ് കുട്ടികൾ അവിടെ ചെലവഴിച്ചത്. തങ്ങളുടെ പാഠപുസ്തകങ്ങളിലെ ചെറുവയൽ രാമനെക്കുറിച്ചുള്ള ഭാഗങ്ങളെ സംബന്ധിച്ചും കൃഷിയെക്കുറിച്ചും ഒട്ടേറെ സംശയങ്ങൾ കുട്ടികൾക്കുണ്ടായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും സരസമായ ശൈലിയിൽ മറുപടി നൽകിയാണ് അദ്ദേഹം മടങ്ങിയത്. 

ENGLISH SUMMARY:

Padmasree Cheruvayal Raman shared agricultural knowledge with children in Kasaragod, engaging them in mud play and farming activities. The event at Pilicode Agricultural Research Centre offered a hands-on learning experience about traditional farming